പാലക്കാട്: ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
17 വയസ്സായിരുന്നു. മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ അക്‌മൽ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിയാണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘത്തിലെ ഒരാളായിരുന്നു അക്മൽ.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് പത്തരയോടെ മൃതദേഹം പുറത്തെടുത്തത്.
















Discussion about this post