കൊച്ചി: വാട്ട്സ് ആപ് പണം തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. തനിക്ക് 45,000 രൂപ നഷ്ടമായെന്ന് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ അമൃത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. അത്യാവശ്യമായി 45,000 രൂപയുടെ വേണമെന്ന് പറഞ്ഞു കൊണ്ട് ബന്ധുവിന്റെ വാട്സ്ആപ് സന്ദേശം വന്നിരുന്നുവെന്നും തന്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും പകരം മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നുവെന്ന് അമൃത പറയുന്നു.
ഉടൻ തന്നെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നും പിന്നാലെ താങ്ക്യൂ എന്ന് മറുപടിയും എത്തിഎന്നും അതിനു ശേഷം വീണ്ടും ഒരു 30,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത സന്ദേശം വന്നുവെന്നും അമൃത പറഞ്ഞു.
അപ്പോഴാണ് തനിക്ക് സംശയം തോന്ന്യതെന്നും തുടർന്ന് ബന്ധുവിനെ നേരിട്ടു വിളിച്ചപ്പോഴാണ് വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്ത വിവരം അറിയുന്നതെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു.
Discussion about this post