തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു. സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരത്തെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ നല്‍കാനും കമ്മിറ്റിക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്‌സണും ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. സുഭാഷ് കണ്‍വീനറുമായ അഞ്ചംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍ സുഭാഷ് കണ്‍വീനര്‍ ആണ്. ദേശീയ ആരോഗ്യ മിഷനിലെ സാമൂഹിക വികസന മേധാവി കെഎം വീണയും പഠന സമിതിയിലെ അംഗമാണ്.
















Discussion about this post