കൊച്ചി: ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍. ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പിന്തുണ അറിയിക്കുന്നതിനിടെയാണ് വേടൻ്റെ ക്ഷേത്ര ദർശനം.
തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലാണ് വേടന്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇനിയും തനിക്ക് അമ്പലങ്ങളിൽ പാടാൻ അവസരം ലഭിക്കുമെന്ന് വേടൻ പറഞ്ഞു.
അവസരങ്ങൾ ലഭിച്ചാൽ താന്‍ പോയി പാടുമെന്നും വേടൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുലിപ്പല്ല് കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോഴാണ് വേടന്റെ പ്രതികരണം.
വേടൻ പങ്കുവച്ച ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം ആര്‍എസ്എസിനുള്ള മറുപടിയാണെന്നാണ് കമന്റുകളില്‍ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
Discussion about this post