പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി മുക്കാലുമണ്ണിലാണ് സംഭവം.സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്.
സക്കറിയ മാത്യുവിൻ്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്‍റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ദമ്പതികളുടെ ഏക മകൻ ജോലി ആവശ്യത്തിനായി എറണാകുളത്താണ്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post