കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. പേരാമ്പ്ര കൂത്താളി സ്വദേശിയായ കുന്നത്ത്കണ്ടി അമല്‍ രാജ് ആണ് മരിച്ചത്.
21 വയസ്സായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴസ് വിദ്യാർത്ഥിയാണ് അമൽ രാജ്. വടകര മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്.
മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍: ബാബുരാജ്, അമ്മ: ബീന, സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.
















Discussion about this post