കണ്ണൂർ: രാജസ്ഥാനിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് മരിച്ചത്.
23 വയസ്സായിരുന്നു.
തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് പൂജ. കഴിഞ്ഞ മാസം 28ന് രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം.
എന്നാൽ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.
അച്ഛൻ വസന്തൻ. എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജീവനക്കാരിയായ സിന്ധുവാണ് അമ്മ. ഇവരുടെ ഏകമകളാണ് പൂജ.
















Discussion about this post