തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ചത്. ഇയാൾക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. അതേസമയം, കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ തുടരുന്നു.
ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
















Discussion about this post