ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ കനത്ത മഴയായിരുന്നു. ഡാമില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴ് അടിയാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
എന്നാല്‍ ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായി ഉയര്‍ന്നു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
ശനിയാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 400 ഘനയടിയില്‍ നിന്ന് 1400 ഘനയടിയാക്കി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസം101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു.















Discussion about this post