തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ സോണിയാ ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവൻകുട്ടി.
കേസിൽ സോണിയാഗാന്ധിയുടെ മൊഴി നിർണായകമാണ്. സോണിയ ഗാന്ധിയുടെ വസതിയിൽ എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? എന്നും മന്ത്രി ചോദിച്ചു.
സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ് എന്നും അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ് എന്നും ഗൂഢാലോചന പുറത്ത് വരണമെന്നും മന്ത്രി പറഞ്ഞു.
















Discussion about this post