തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബര്‍ 24 ന് വൈകുന്നേരമാണ് വലിയ വര്‍ധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു.
2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബെവ്‌കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രീമിയം കൗണ്ടറുകള്‍ ഈയടുത്തായി തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.















Discussion about this post