തിരുവനന്തപുരം: നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് പിണറായി സര്‍ക്കാരിനെ കുറിച്ച് ചലച്ചിത്രതാരം മീനാക്ഷി. നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ കഴിയുന്ന ഒരു മന്ത്രിയാണ് വീണ ജോര്‍ജ് എന്നും മീനാക്ഷി പറഞ്ഞു.
തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നടക്കുന്ന 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ ‘വര്‍ണ്ണചിറകുകളു’ടെ വേദിയില്‍ വച്ചാണ് മീനാക്ഷി ഇക്കാര്യം പറഞ്ഞത്.
താനിവിടെ നില്‍ക്കുന്നതും അതിനുള്ള അവസരം ലഭിച്ചതും സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് എന്നും നമ്മെ കേള്‍ക്കാന്‍ ആളുള്ള കാലഘട്ടമാണ് കേരളത്തിലേതെന്നും മീനാക്ഷി പറഞ്ഞു.
വര്‍ണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.22 മത്സരയിനങ്ങളിലായി 1000 വിദ്യാര്‍ഥികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
















Discussion about this post