അവധിക്കാലമാണ്, കുട്ടികളെല്ലാം വീടിനുള്ളിലുണ്ട്. അല്പം വികൃതി കുട്ടികളെ വീട്ടില്‍ നിര്‍ത്തി പോയാല്‍ തീരെ സമാധാനം കിട്ടാത്ത അവസ്ഥയുമാണ്. അതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടിയെ അമ്മ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഫോണ്‍ സംസാരത്തില്‍ മുഴുകിയിരുന്ന അമ്മയ്ക്കരികിലായി കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ അടുത്തിരുന്ന് പച്ചക്കറികള്‍ അരിയുന്ന അമ്മയെയും കാണാം. ശേഷം നിലത്ത് നിന്ന് എഴുന്നേറ്റ് പച്ചക്കറികള്‍ക്ക് പകരം കുട്ടിയെയാണ് എടുക്കുന്നത്. പച്ചക്കറിയാണെന്ന് കരുതി കുഞ്ഞിനെ ഫ്രിഡ്ജില്‍ വെച്ച് ഡോര്‍ അടച്ച ശേഷം ഫോണില്‍ സംഭാഷണം തുടരുന്നതും വീഡിയോയിലുണ്ട്.
ഏതാനും സമയത്തിന് ശേഷം കുട്ടിയുടെ പിതാവ് വീട്ടിലെത്തി കുഞ്ഞിനെ കുറിച്ച് ചോദിക്കുമ്പോഴാണ് കുഞ്ഞിനെ തിരയുന്നത. ഫ്രിഡ്ജിനുള്ളില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുന്നതോടെ പിതാവ് ഫ്രിഡ്ജ് തുറക്കുമ്പോഴാണ് കുട്ടി അകത്തുള്ളത് കാണുന്നത്.
വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഫോണ്‍ അഡിക്ഷനെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും ഉയരുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട വീഡിയോ 11 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Horrible Addiction 😰 pic.twitter.com/D3Pl0a4rsv
— Prof cheems ॐ (@Prof_Cheems) March 30, 2024
Discussion about this post