റിയാദ്: റിയാദിലെ പ്രാദേശിക റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുള്‍ അലി അറിയിച്ചു. ഇതില്‍ 27 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആറ് പേര് പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. രണ്ട് പേര് ആവശ്യമായ വൈദ്യസഹായം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കൂടുതല്‍ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് റിയാദ് മുന്‍സിപ്പാലിറ്റി അടച്ചുപൂട്ടി. വിശദമായ അന്വേഷണങ്ങള്‍ നടത്തുകയാണ്.
പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ മുന്‍കരുതലുകളുടെ ഭാഗമാണ് ഈ അടച്ചുപൂട്ടലുകള്‍. പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മുനിസിപ്പല്‍ അധികാരികള്‍ നഗരത്തിലുടനീളം കര്‍ശനമായ ആരോഗ്യ നിരീക്ഷണ നടപടികള്‍ നടത്തിവരികയാണ്.
Discussion about this post