കോഴിക്കോട്: വാഹനാപകടത്തില്‍ വൈദികന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് വൈദികന് അപകടത്തില്‍പ്പെട്ടത്.
also read: നടി നവ്യാ നായര്‍ ആശുപത്രിയില്‍, ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന് ആശംസിച്ച് നിത്യ ദാസ്
നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post