നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ച് അപകടം, വൈദികന് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തില്‍ വൈദികന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.

അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് വൈദികന്‍ അപകടത്തില്‍പ്പെട്ടത്.

also read: നടി നവ്യാ നായര്‍ ആശുപത്രിയില്‍, ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന് ആശംസിച്ച് നിത്യ ദാസ്

നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

also read: പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, യൂട്യൂബറായ ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Exit mobile version