Akshaya

Akshaya

25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, നടപടി ഉണ്ടാകും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം

പാലക്കാട്: പാലക്കാട് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധവുമായി കുടുംബം. രാം നാരായണന്റെ (31) കൊലപാതകത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച...

Read more

സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ളയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടില്‍ നടന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് മനോഹരന്‍ പിള്ള കുഴഞ്ഞുവീണത്....

Read more

ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വ് പ്രതീക്ഷിക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക്...

Read more

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ - കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്. അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ബിജെപി അംഗങ്ങള്‍ കാല്‍നടയായി...

Read more

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

കൊച്ചി: പ്രിയപ്പെട്ട സുഹൃത്ത് കത്തിയെരിയും മുമ്പ് വേദനയോടെ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നാണ് ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നത്. അല്‍പ്പ സമയം മുമ്പാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്....

Read more

മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ആണ് സംഭവം. എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് ആണ് വാമനന്‍...

Read more

വേര്‍തിരിവിന്റെ വിത്തുകള്‍ പാകുന്നത് അംഗീകരിക്കാനാകില്ല, വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രക്ഷാകര്‍ത്താക്കള്‍ രേഖാമൂലം അല്ലാതെയും പരാതി അറിയിച്ചുവെന്നും ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും മന്ത്രി പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്....

Read more

ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കും ‘, നടൻ സൂര്യ

കൊച്ചി: വിട പറഞ്ഞ മലയാളത്തിൻ്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നടൻ സൂര്യ. ഉദയംപേരൂരെ വീട്ടിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു. താൻ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും സൂര്യ...

Read more

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തി, ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയില്‍. ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണ് ഇയാൾ ധരിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫോര്‍ട്ട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്റ്റേഷനിലാണ്...

Read more

വയനാട്ടില്‍ കടുവയുടെ ആക്രമണം, ഒരുമരണം, കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാൾ മരിച്ചു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനാണ് മരിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം,...

Read more
Page 1 of 1297 1 2 1,297

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.