കൊച്ചി: പ്രിയപ്പെട്ട സുഹൃത്ത് കത്തിയെരിയും മുമ്പ് വേദനയോടെ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നാണ് ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നത്.
അല്‍പ്പ സമയം മുമ്പാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. പ്രിയപ്പെട്ട ശ്രീനിയുടെ അവസാന നിമിഷം വരെ സുഹൃത്തായ സത്യന്‍ അന്തിക്കാട് കൂടെ തന്നെയുണ്ടായിരുന്നു.
തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാന്‍ അച്ഛനെ അഭിവാദ്യം ചെയ്തു.















Discussion about this post