വിവാഹം കഴിഞ്ഞ് ഒരാഴ്ച; വരന്റെ ഗൃഹത്തിലെത്തിയ ബന്ധുക്കൾ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദിച്ചപാടുകൾ; പന്തീരാങ്കാവിൽ യുവാവിന് എതിരെ കേസ്

പന്തീരാങ്കാവ്: വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഭർത്താവിന് എതിരെ കേസ്. പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലി(29)ന്റെ പേരിലാണ് പന്തീരാങ്കാവ് േപാലീസ് ഗാർഹികപീഡനത്തിന് കേസെടുത്തത്.

കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂർ സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു. തുടർന്ന് മേയ് 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ.

ഈ സമയത്താണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ കണ്ടതും ഇതേകുറിച്ച് അന്വേഷിച്ചതും. അപ്പോഴാണ് പീഡനവിവരം മകൾ പറഞ്ഞതെന്ന് യുവതിയുടെ അച്ഛനും അമ്മയും പറഞ്ഞു.

പിന്നാലെ അടുക്കള കാണൽ ചടങ്ങിനെത്തിയ ബന്ധുക്കൾ യുവതിയെയും കൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. യുവതിയെ അവശയായി കണ്ടതിനാൽ പോലീസ് നിർദേശപ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ച് ദേഹപരിശോധനയും നടത്തി.

ALSO READ- ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്

ഇൻസ്പെക്ടർ സരിന്റെ നേതൃത്വത്തിൽ രണ്ടുപേരുടെയും മൊഴിയെടുത്തതിന് ശേഷമാണ് രാഹുലിന്റെപേരിൽ ഗാർഹികപീഡനവകുപ്പ് ചുമത്തി കേസെടുത്തത്.

Exit mobile version