പ്രമുഖ മലയാള സിനിമാനടി നവ്യാ നായര്‍ ആശുപത്രിയില്‍. നവ്യയുടെ സുഹൃത്തും നടിയുമായ നിത്യാ ദാസ് ആണ് താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിത്യ ദാസ് ഇക്കാര്യം അറിയിച്ചത്. അതേസമയം നവ്യക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിത്യയുടെ സ്റ്റോറി നവ്യ നായരും ഷെയര്‍ ചെയ്തിട്ടുണ്ട്. ജാനകി ജാനേ എന്ന തന്റെ പുതു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതുകൊണ്ട് തന്നെ ആ സാഹചര്യത്തില്‍ തനിക്ക് ബത്തേരിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് നവ്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. നവ്യയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
Discussion about this post