ആലപ്പുഴ: കാറപകടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്.
നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു അപകടം.
ബാലു ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post