കാറപകടം; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ആലപ്പുഴ: കാറപകടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്.

നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു അപകടം.

also read:മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച് പോലീസുകാരന്‍; വീഡിയോ വൈറലായതോടെ അന്വേഷണം, സംഭവം ഇടുക്കിയില്‍

ബാലു ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version