മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച് പോലീസുകാരന്‍; വീഡിയോ വൈറലായതോടെ അന്വേഷണം, സംഭവം ഇടുക്കിയില്‍

കുമളി സ്റ്റേഷനിലെ പോലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചത്.

കട്ടപ്പന: മദ്യലഹരിയില്‍ ബൈക്കോടിച്ച പോലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിണ്‍ഡുക്കല്‍ ദേശീയ പാതയിലൂടെയാണ് മദ്യപിച്ച് പോലീസുകാരന്റെ അപകടകരമായ യാത്ര. കുമളി സ്റ്റേഷനിലെ പോലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചത്.

വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പോലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്.

ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി. ഇയാള്‍ മദ്യലഹരിയിലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പോലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

Exit mobile version