BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് സര്‍ക്കാര്‍; ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍; 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐസിയുകളും

Abin by Abin
April 1, 2020
in Kerala News
0
പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് സര്‍ക്കാര്‍; ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍; 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐസിയുകളും
335
SHARES
21
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ദിവസം കൊണ്ട് ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെയാണ് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയില്‍ മാറ്റുന്നത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

കാസര്‍ഗോഡ് ജില്ലയില്‍ 90ലധികം കൊവിഡ് ബാധിതരുള്ള സാഹചര്യത്തില്‍ എത്രയും വേഗം വിദഗ്ധ ഐസൊലേഷന്‍ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പ്രൊപ്പോസലിന് സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കി. അടിയന്തര ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ക്കായി 4.21 കോടി രൂപയും കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ക്കായി 78.1 ലക്ഷം രൂപയും മരുന്നുകള്‍ക്കും മറ്റുമായി 2 കോടി രൂപയും ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രൗണ്ട് ഫ്ളോര്‍, ഫസ്റ്റ് ഫ്ളോര്‍, സെക്കന്റ് ഫ്ളോര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. ഐസിയു യൂണിറ്റുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള ഡ്യൂട്ടി റൂം, സ്റ്റോര്‍, ഫാര്‍മസി എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറില്‍ സജ്ജമാക്കുന്നത്. കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരേയാണ് ഇവിടെ ചികിത്സിക്കുക. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയത്തിന് ശേഷം വിശ്രമത്തിനായുള്ള സ്ഥലമായി രണ്ടാം നില ഉപയോഗിക്കും. ശേഷിക്കുന്ന മറ്റ് സ്ഥലങ്ങള്‍ സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായി ഉപയോഗപ്പെടുത്തുന്നതാണ്.

ഗ്രൗണ്ട് ഫ്ളോറില്‍ ലഭ്യമായ സ്ഥലത്ത് 14 കിടക്കകളുള്ള ഐസിയു, 129 കിടക്കകളുള്ള 9 ഐസൊലേഷന്‍ വാര്‍ഡ്, രണ്ട് കിടക്കകള്‍ വീതമുള്ള 5 ഐസൊലേഷന്‍ മുറികള്‍ എന്നിവയാണുള്ളത്. ഫാര്‍മസി, ഇസിജി റൂം, സ്റ്റോര്‍ മുതലായവ സജ്ജമാക്കുന്നതാണ്. ഒന്നാം നിലയില്‍ 75 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കും. 5 ദിവസത്തിനകം ഇലട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യമാക്കാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുദ്ധജലം ലഭ്യമാക്കാനായി കുഴല്‍ക്കിണറിന്റെ വെള്ളം ഉപയോഗപ്പെടുത്തുന്നതാണ്. ഇതോടൊപ്പം ആംബുലന്‍സ്, യാത്രാ സൗകര്യം, ടെലഫോണ്‍, ക്യാന്റീന്‍ എന്നീ അനുബന്ധ സൗകര്യങ്ങളുമൊരുക്കും.

കൊവിഡ് കെയര്‍ സെന്ററിനാവശ്യമായ ആശുപത്രി ഉപകരണങ്ങളും കെഎംഎസ്‌സിഎല്‍ വഴി ഉടന്‍ ലഭ്യമാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. 20 ഐസിയു, 5 വെന്റിലേറ്റര്‍, 3 വെന്റിലേറ്റര്‍ നോണ്‍ ഇന്‍സേവ്, 20 മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, 20 ഇന്‍ഫ്യൂഷന്‍ പമ്പ്, 40 സിറിഞ്ച് പമ്പ്, 2 ഡിഫ്രിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 15 ക്രാഷ് കാര്‍ട്ട്, 10 ക്രാഷ് കാര്‍ട്ട് ട്രോമ, 10 ഓക്സിജന്‍ സിലിണ്ടര്‍ ബള്‍ക്ക്, 10 ആംബു ബാഗ്, 4 ഇസിജി മെഷീന്‍, 1 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് ഡോപ്ലര്‍, 1 അള്‍ട്രാസൗണ്ട് ഡോപ്ലര്‍ മെഷിന്‍, 1 പോര്‍ട്ടബിള്‍ എക്സ്റേ, സര്‍ജിക്കല്‍ ഇന്‍സ്ട്രമെന്റ്സ്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്.

200 ആശുപത്രി കട്ടിലുകള്‍, 200 മെത്തയും തലയിണയും, 1000 ബെഡ്ഷീറ്റും തലയിണകവറും, 200 ഐവി സ്റ്റാന്റ്, ആവശ്യമായ വീല്‍ച്ചെയര്‍, സ്ട്രക്ച്ചര്‍ ട്രോളി തുടങ്ങിയ 14 വിവിധതരം ആശുപത്രി ഫര്‍ണിച്ചറുകളാണ് ഒരുക്കുന്നത്.

ഏറ്റവുമധികം പ്രവാസികള്‍ കൊവിഡ് രോഗബാധിതരായി എത്തിയ ജില്ലയാണ് കാസര്‍ഗോഡ്. അതിനാല്‍ തുടക്കംമുതലേ വലിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് അടിയന്തരമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ സൗകര്യങ്ങളൊരുക്കുന്നത്. മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കൊവിഡ് ബാധയെത്തിയത്.

തുടര്‍ന്നാണ് അത് മാറ്റിവച്ച് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഭാവിയല്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ മെഡിക്കല്‍ കോളേജിന് ഉപയോഗപ്പെടുത്താവുന്നതാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മാംഗലൂരില്‍ ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

Tags: kasargodKK Shylaja

Related Posts

‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്
Kerala News

‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്

April 27, 2023
81
kk shylaja | bignewslive
Kerala News

‘സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ലക്ഷദ്വീപില്‍ നടക്കുന്നത്’ ;ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം,ഇത് ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടമാണ്; കെകെ ശൈലജ

May 25, 2021
91
അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി
Kerala News

അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി

May 11, 2021
10.2k
KK SHYLAJA| bignewslive
Kerala News

കടുത്ത വേനലില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

April 12, 2021
20
kk shylaja, covid vaccine | bignewslive
Kerala News

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കണം; നിര്‍ദേശം നല്‍കി മന്ത്രി കെകെ ശൈലജ

February 7, 2021
11
നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം:  കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
Kerala News

നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം: കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

January 23, 2021
471
Load More
Next Post
‘ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ’; പൃഥ്വിരാജ്

'ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ'; പൃഥ്വിരാജ്

ഇത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം

ഇത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം

കൊവിഡ് 19; മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

21 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

14 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

22 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version