തൃശൂര്‍: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അഞ്ചാലുംമൂട് കടവൂര്‍ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ നാട്ടുകാരും മറ്റും വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. അനൂപിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞായിരുന്നു മടക്കം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അനൂപ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post