അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ വധുവിന്റെ സഹോദരിയെ കൊണ്ട് വരനെ വിവാഹം ചെയ്യിപ്പിച്ചു. ഗുജറാത്ത് ഭാവ്നഗറിലാണ് സംഭവം. ജിനാഭായ് റാത്തോഡിന്റെ മകള്‍ ഹേതല്‍ ആണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം.ഹേതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുട്ടഭായി അല്ഗോതറിന്റെ മകന് വിശാലും തമ്മിലുള്ള വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. ഭാവ്നഗറിലെ മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. എന്നാല്‍ വിവാഹഘോഷയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹേതല്‍ കുഴഞ്ഞുവീണു.
also read: ലിജോ ജോസ് ചിത്രത്തിന് എതിരെ കോപ്പി ആരോപണവുമായി സംവിധായിക
ഉടന്‍ തന്നെ ബന്ധുക്കള്‍ ഹേതലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഹേതലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ വിവാഹചടങ്ങുകള്‍ മുടങ്ങാനാവില്ലെന്നും ആഘോഷങ്ങള്‍ തുടരാനും വരന്റെ ബന്ധുക്കള്‍ പറഞ്ഞു.
also read: ഒരോ വര്‍ഷവും ഓരോ കുഞ്ഞ് ; വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുളളില്‍ 12 കുട്ടികള്‍ക്ക് ജന്മം നല്കി യുവതി
വിവാഹച്ചടങ്ങ് മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്നും ഹേതലിന്റെ സഹോദരിയുമായി വിവാഹം നടത്താനും ബന്ധുക്കള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ലളിതമായ ചടങ്ങില്‍ വിവാഹം നടത്തുകയായിരുന്നു. വധൂവരന്മാര് യാത്രയായശേഷമാണ് ഹേതലിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഹേതലിന്റെ മരണത്തില്‍ കുടുംബം ഞെട്ടിയെങ്കിലും വരനെയും കുടുംബത്തെയും വെറുംകൈയില്‍ തിരച്ചയക്കാന്‍ പാടില്ലെന്ന് തങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയെന്ന് ഭാവ്നഗര്‍ സിറ്റി കോര്‍പ്പറേറ്ററും മാല്‍ധാരി സമാജ് നേതാവുമായ ലക്ഷ്മണ്‍ഭായ് റാത്തോഡ് പറഞ്ഞു.
Discussion about this post