ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ വിനായകന്‍ നായകനായി എത്തുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ ആടുതോമയായി വിസ്മയിപ്പിച്ച ചിത്രം സ്പടികം തിയേറ്ററിലിരുന്നു കാണുന്ന തൊട്ടപ്പനേയും സംഘത്തേയുമാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ടീസറില്‍ വിനായകനും പ്രിയംവദയും റോഷനുമാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഒപ്പം അതിമനോഹരമായ അവരുടെ ഗ്രാമത്തേയും കാണാം. ചിത്രത്തിലെ നായകനായ വിനായകന്‍ തന്നെയാണ് തന്റെ പേജിലൂടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് തൊട്ടപ്പന്‍.
ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.
മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്. ഈദ് റിലീസായാണ് ചിത്രം എത്തുന്നത്.
Discussion about this post