കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ വിനായകന് രംഗത്ത്.ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിലാണ് വിനയകൻ്റെ പ്രതികരണം.
“അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്.” എന്നാണ് വിനായകൻ പ്രതികരിച്ചത്.
ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്റെ പ്രതികരണം. അടുത്തിടെ വിവാദമായ വിനായകന് ഫ്ലാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post