തൃശ്ശൂര്‍: പപ്പായ ഇലയുടെ നീര് കുടിച്ചാല്‍ കോവിഡ് കുറക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി. സനല്‍ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സനല്‍ പങ്കുവച്ച പോസ്റ്റ് അയച്ചു കൊടുത്താണ് പരാതി എടുത്തിരിക്കുന്നത്. പപ്പായയുടെ കാര്യത്തില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിച്ച് ഇദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സന്ദേശം.
താന്‍ പപ്പായ ഇലയെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സനല്‍ ചോദിക്കുന്നു. വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകള്‍ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരവുമാണ്.
എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
Discussion about this post