കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം.
സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ കൂടുതല്‍ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല് ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.
Discussion about this post