കൊച്ചി: പല പ്രമുഖരും ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരള നിയമസഭയില്‍ ധാരാളം എംഎല്‍എമാരെ സൃഷ്ടിക്കാനും കേരളം ആകമാനം ബിജെപിയുടെ വളര്‍ച്ച സാധ്യമാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി നേരായ മാര്‍ഗത്തിലൂടെ പോകാനാണ് ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തും വലതുപക്ഷത്തും വികസനം ആഗ്രഹിക്കുന്നവര്‍ ബിജെപിയില്‍ ചേരുമെന്നും ഇതിന്റെ ആദ്യ പടിയാണ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് എന്നും ശോഭ പറഞ്ഞു.
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ എത്തിയതും
അതിനുള്ള ഉദാഹരണമാണ്. കേരളത്തില്‍ നിരവധി പ്രമുഖര്‍ക്ക് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ട്. സിപിഎമ്മിലുള്ളവര്‍ മാത്രമല്ല എന്നും കേരളത്തില്‍ ആ മൂവ്‌മെന്റ് നടക്കുന്നുണ്ട് എന്നും സമയമാകുമ്പോള്‍ അവരെല്ലാം ബിജെപിയില്‍ ചേരുമെന്നും ശോഭ പറഞ്ഞു.
















Discussion about this post