തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ കാര്യം
ഇപ്പോൾ പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസില്‍ ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുലിൻ്റെ ഭാഗത്തു നിന്നും തെറ്റു പറ്റി എന്നതുകൊണ്ടാണ് പാര്‍ട്ടി പുറത്താക്കിയത് എന്നും അതിനുശേഷം നടക്കുന്ന ഒരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്തമില്ല എന്നും മുരളീധരൻ വ്യക്തമാക്കി.
ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട് എന്നും ഇനി ബാക്കി കാര്യങ്ങളില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമില്ല എന്നും ഒതേനന്‍ ചാടാത്ത മതിലില്ല എന്ന് വടക്കന്‍ പാട്ടില്‍ പറയുന്നപോലെ, അയാള്‍ എവിടെയൊക്കെ ചാടിയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തം എന്നും മുരളീധരൻ പറഞ്ഞു.
ഇനി ഉചിതമായ നടപടി സര്‍ക്കാരും പൊലീസും സ്വീകരിക്കട്ടെ. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല എന്നും തെറ്റു ചെയ്ത വ്യക്തിയെ ശിക്ഷിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
















Discussion about this post