പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില് ലഭിച്ച നാണയങ്ങള്‍ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങും. നാണയങ്ങള്‍ എണ്ണിത്തീരുമ്പോള്‍ വരുമാനം 275 കോടി കടക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ശബരിമല സീസണില്‍ 263 കോടിയുടെ വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്.
എണ്ണാന്‍ കഴിയാതെ ഭണ്ഡാരകത്തില്‍ കെട്ടി കിടക്കുകയായിരുന്ന മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങളാണ് ഇപ്പോള്‍ എണ്ണുന്നത്. ഈ നാണയങ്ങള്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇന്ന് മുതല്‍ എണ്ണിത്തുടങ്ങുക. ഭണ്ഡാരത്തിലെ നാണയങ്ങള്‍ കൂടി എണ്ണീത്തീരുമ്പോള് വരുമാനം 275 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
നാണയങ്ങള്‍ മുഴുവന്‍ വരാനിരിക്കുന്ന മാസ പൂജയ്ക്ക് മുന്‍പ് എണ്ണിത്തീര്‍ക്കാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. നാണയങ്ങള്‍ എണ്ണിത്തീര്ക്കുന്നതിനായി 250 ഓളം ജീവനക്കാരെയാണ് നിയോഗിച്ചരിക്കുന്നത് .
Discussion about this post