കോട്ടയം: രണ്ടു ദിവസത്തെ ശബരിമല ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19-ന് എത്തും. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്കി. 18-ന് പാല സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
Discussion about this post