തൃശൂര്‍: കൂട്ടാലയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. സ്വര്‍ണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകന്‍ മൊഴി നല്‍കി.
മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടര്‍ന്ന് അച്ഛന്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാന്‍ മറ്റുള്ളവര്‍ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാന്‍ മാല ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ അച്ഛന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് അച്ഛന്‍ വീണതോടെ ചാക്കില്‍ കെട്ടി പുറത്തേക്ക് വലിച്ചു കൊണ്ടു പോയി തൊട്ടടുത്ത പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് മാല പണയം വെച്ച് മദ്യം വാങ്ങി കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു. രാത്രിയോടെ പുത്തൂരെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് സുമേഷ് വീടിന് പിന്‍ഭാഗത്ത് ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിവീഴുകയായിരുന്നു. അറസ്റ്റിലായ സുമേഷിനെ വിശദമായി ചോദ്യം ചെയ്യും.














Discussion about this post