തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പങ്കെടുക്കും. കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരും.
വൈകിട്ട് 5ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍, പ്രഭാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടി മത്സരിക്കേണ്ട സീറ്റുകള്‍, സ്ഥാനാര്‍ത്ഥികള്‍ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
bjp core committee meeting















Discussion about this post