തൃശ്ശൂര്‍: വാഹനം ഓടിക്കുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി കേരളാ പോലീസ്. എന്നത്തേയും പോലെ ഇത്തവണയും ഫേസ്ബുക്ക് പേജിലെ ട്രോള്‍ വഴിയാണ് പോലീസ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണ ട്രോളിനായി കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ഷമ്മിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഹൈ ബീം ലൈറ്റുകള്‍ ഇട്ട് വാഹനം ഓടിക്കുന്നവര്‍ക്കാണ് നര്‍മ്മത്തില്‍ ചാലിച്ച് കേരളാ പോലീസ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ സീറോയാണെന്നാണ് ഹൈ ബീം ലൈറ്റ് വണ്ടി ഓടിക്കുന്നവരെ കുറിച്ച് കേരള പോലീസ് പറഞ്ഞിരിക്കുന്നത്. എതിരെ വരുന്ന യാത്രക്കാരന്റെ ജീവന് വില കൊടുക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ആണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ഉള്ളിലും ഒരു സൈക്കോ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് കേരളാ പോലീസിന്റെ പുതിയ ട്രോള്‍.
Discussion about this post