BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റോഡപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഹരികുമാറിനെ കഷ്ടപ്പാടിനിടയിലും കുഞ്ഞിനെ പോലെ പരിപാലിച്ച് ഭാര്യ; ഒടുവില്‍ ആശ്വാസമായി നാലരവര്‍ഷത്തിനു ശേഷം രണ്ടര കോടിയുടെ നഷ്ടപരിഹാരത്തുക തേടിയെത്തി!

Anitha by Anitha
January 28, 2019
in Kerala News, Stories
0
റോഡപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഹരികുമാറിനെ കഷ്ടപ്പാടിനിടയിലും കുഞ്ഞിനെ പോലെ പരിപാലിച്ച് ഭാര്യ; ഒടുവില്‍ ആശ്വാസമായി നാലരവര്‍ഷത്തിനു ശേഷം രണ്ടര കോടിയുടെ നഷ്ടപരിഹാരത്തുക തേടിയെത്തി!
117
SHARES
446
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നാലര വര്‍ഷം മുമ്പ് ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട തൊഴിലാളിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുമായി കോടതി. പലിശ ഉള്‍പ്പെടെ 2.63 കോടി രൂപയാണ് തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി വിധിച്ചത്. വേളിയിലെ ‘ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ് ‘ എന്ന സ്വകാര്യ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായിരുന്ന വെള്ളെക്കടവ് പാണാങ്കര ശോഭാ ഭവനില്‍ എന്‍എസ് ഹരികുമാര്‍ ട്രിബ്യൂണലില്‍ വഴുതക്കാട് നരേന്ദ്രന്‍ മുഖേന നല്‍കിയ കേസിലാണ് അനുകൂല വിധി.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാര്‍- വെള്ളയമ്പലം റോഡിലായിരുന്നു അപകടം.അപകടം നടക്കുമ്പോള്‍ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോള്‍ കസേരയില്‍ ചാരി ഇരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി ഉള്‍പ്പടെയുള്ള വൈകല്യങ്ങളില്‍ നിന്നും മോചിതനായിട്ടില്ല.

അതേസമയം, പരിക്കേറ്റ് മരണത്തിന്റെ കവാടത്തില്‍ നിന്നും തിരിച്ചെത്തിയ ഹരികുമാറിനെ ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് ഈ നാലര വര്‍ഷക്കാലം ഭാര്യ ശോഭ പരിചരിച്ചത്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും കടന്നു പോയ യാതനകള്‍ക്ക് അവസാനമാകില്ലെങഅകിലും ഈ നഷ്ടപരിഹാരത്തുക പിടിവള്ളിയാണ് കാരണം ഹരിയുടെ ചികില്‍സ നടത്താമല്ലോ? ശോഭയുടെ ആശ്വാസം അതുമാത്രമാണ്.

വേളി ഇംഗ്ലിഷ് ഇന്ത്യന്‍ ക്ലേയിലെ ജോലിക്കു പുറമെ ഐഎന്‍ടിയുസി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും പാഴോട്ടുകോണം വാര്‍ഡ് പ്രസിഡന്റുമായിരുന്നു അന്ന് അപകടസമയത്ത് ഹരികുമാര്‍. അപകടത്തോടെ സംസാരശേഷി പൂര്‍ണമായും അന്യമായിരുന്നു. ഭക്ഷണം ആദ്യം മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു നല്‍കിയത്.അണുബാധ ഭയന്ന് പിന്നീട് വയറ്റില്‍ നിന്നു തന്നെ ട്യൂബിട്ടു. ചികില്‍സയുടെ തുടര്‍ച്ചയായി ഇന്‍സുലിന്‍ കുത്തിവയ്പു വേണ്ടിവന്നു.

കുത്തിവയ്പ് എടുക്കുന്നതും മൂത്രം പോകാനുള്ള ട്യൂബ് മാറ്റുന്നതുമൊക്കെ ശോഭ തന്നെയാണ്. ഇപ്പോള്‍ വായിലൂടെ ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്. എഴുന്നേല്‍പ്പിച്ച് ഇരുത്തിയാല്‍ കസേരയില്‍ ചാരി ഇരിക്കാനാകും. മൂന്നു കൊല്ലംകൊണ്ടാണ്. ഇരിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് വന്നത്. എന്തെങ്കിലും ആവശ്യം അറിയിക്കുന്നത് ആംഗ്യം കൊണ്ടാണ്. പറഞ്ഞാല്‍ കേട്ടിരിക്കും. ശോഭയുടെ അമ്മ സുശീലാമ്മയും ഹരികുമാറിനെ പരിചരിക്കാനായി ഇവര്‍ക്കൊപ്പം തന്നെയുണ്ട്. ”പാഴായത് രണ്ടു ജന്മങ്ങളാണ്.” ശോഭ പറഞ്ഞു. ”നഷ്ടം നഷ്ടം തന്നെയാണ്. പണം കൊണ്ട് ഒന്നും തിരികെകിട്ടില്ല. ചികിത്സയ്ക്കായി കമ്പനിയും പാര്‍ട്ടിയുമൊക്കെ സഹായിച്ചു. വീടിരിക്കുന്ന സ്ഥലം ഒഴികെ ബാക്കി വിറ്റു. ഒരാളെ സഹായത്തിനു നിര്‍ത്താന്‍ കഴിയില്ലായിരുന്നു. ഫിസിയോ തെറപ്പി ചെയ്യുന്നതു വരെ നിര്‍ത്തേണ്ടി വന്നു. പക്ഷേ പഴയ ഹരികുമാറായി വീണ്ടും ഭര്‍ത്താവിനെ കാണണം, അതിനു വേണ്ടിയാണ് പിടിച്ചു നിന്നത്. കാണാന്‍ കഴിയുമെന്നാണ് വിശ്വാസവും”. ശോഭയുടെ പറയുന്നതിങ്ങനെ. ചികിത്സയുടെയും സാമ്പത്തിക ഞെരുക്കങ്ങളുടെയും ഇടയിലും മക്കളുടെ പഠിപ്പു മുടക്കരുതെന്ന് ശോഭയ്ക്ക് നിര്‍ബന്ധമായിരുന്നു. രണ്ടാണ്‍ മക്കളാണ് ഇവര്‍ക്ക്. മൂത്തയാള്‍ അനന്തകൃഷ്ണന്‍ സ്‌കോളര്‍ഷിപ്പോടെ ജര്‍മ്മനിയില്‍ ബിബിഎയ്ക്ക് അഡ്മിഷന്‍ വാങ്ങിച്ചു. രണ്ടാമത്തെ മകന്‍ നന്ദകൃഷ്ണന്‍ പട്ടാളത്തില്‍ ചേര്‍ന്നു.

ഇതിനിടെ, സംസ്ഥാനത്തെ വാഹനാപകട കേസുകളില്‍ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്. അപകടത്തില്‍പ്പെട്ട കാര്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ‘ഐസിഐസിഐ ലൊംബാര്‍ഡ്’ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരമായി 1,99 കോടി രൂപയും കേസ് ഫയല്‍ ചെയ്ത 2015 മാര്‍ച്ച് 25 മുതല്‍ 8% പലിശയും കോര്‍ട്ട് ഫീസായി മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 17 ലക്ഷം രൂപയും ഹര്‍ജിക്കാരന് നല്‍കാനാണ് ജഡ്ജി കെഇ സാലിഹിന്റെ വിധി.

Tags: Keralans harikumarRoad Accidentstories

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു, സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
Kerala News

നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു, സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

January 8, 2026
3
Load More
Next Post
നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു

ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു

കാര്‍ട്ടൂണുകള്‍ ഇനി ബിഗ് സ്‌ക്രീനില്‍! പുതുപുത്തന്‍ കസേരകള്‍, ശീതികരിച്ച മുറി; ഹൈടെക്ക് ആയി കൊല്ലത്തെ അങ്കണവാടി

കാര്‍ട്ടൂണുകള്‍ ഇനി ബിഗ് സ്‌ക്രീനില്‍! പുതുപുത്തന്‍ കസേരകള്‍, ശീതികരിച്ച മുറി; ഹൈടെക്ക് ആയി കൊല്ലത്തെ അങ്കണവാടി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
173
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
987
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
583

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version