കൊല്ലം: കാട്ടുപന്നിയുടെ ഇറച്ചി പാകം ചെയ്ത് സൂക്ഷിച്ച സംഭവത്തില്‍ കൊല്ലം അഞ്ചലില്‍ ഒരാള്‍ അറസ്റ്റില്‍. ആയിരനല്ലൂര്‍ പള്ളത്ത് വീട്ടില്‍ ഡേവിഡി (52)നെയാണ് വനം റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് ഇറച്ചി വിലയ്ക്ക് നല്കിയ ഓയില്‍പാം ജോലിക്കാരന് രതീഷ് കുമാറിന് വേണ്ടി തെരച്ചില്‍ തുടങ്ങി. അഞ്ചല്‍ വനം റെയ്ഞ്ച് പരിധിയില്‍ കാട്ടുപന്നി വേട്ട വ്യാപിക്കുന്നതായി പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Discussion about this post