മലപ്പുറം: നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ആണ് അപകടം. പുത്തൂര്‍ ജങ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടമുണ്ടാക്കിയത്.
രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവര്‍ ഉൾപ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ലോറിക്ക് ബ്രേക്ക് നഷ്ടമായത്.
ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.
















Discussion about this post