മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി എത്തി യുഡിഎഫ് പ്രവര്‍ത്തകര്‍. മലപ്പുറത്ത് ആണ് സംഭവം.
സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവര്‍ ത്തിപ്പിച്ച് കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലൂടെ മുദ്രാവാക്യം വിളിച്ച് നടന്നിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ‘കളറാക്കി’യത്.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കൊട്ടിക്കലാശം കളറാക്കുന്നതിന്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാൽ തീര്‍ത്തും അപക്വമായ പെരുമാറ്റമാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നാണ് സിപിഎം പ്രവർത്തകരുടെ ആരോപണം.
















Discussion about this post