ന്യൂഡൽഹി: ശശി തരൂർ എംപി വീര സവർക്കർ പുരസ്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോൺഗ്രസ്. എന്നാൽ അവാർഡ് ഏറ്റുവാങ്ങാൻ തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
എച്ച്ആർഡിഎസ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. എന്നാൽ പിന്നീട് ശശി തരൂർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് ഓഫീസ് അറിയിച്ചു.
കോൺഗ്രസിൽ എതിർപ്പ് ശക്തമായതോടെയാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചത്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.
















Discussion about this post