തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ച പുള്ളിലെ കൊച്ചുവേലായുധന് വീട് നിർമ്മിച്ച് നല്‍കി സിപിഎം.
എഴുപത്തഞ്ചു ദിവസം കൊണ്ട് ആണ് വേലായുധന് പുതിയ വീട് പണിതത്.
വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊച്ചുവേലായുധന്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചത് വിവാദമായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരുന്നു.
സിപിഐ , സിപിഎം നേതാക്കള്‍ അന്നു രാത്രി തന്നെ വേലായുധന്റെ വീട്ടിലെത്തി വീടു പണിതു നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വേലായുധൻ്റെ വീടിന്റെ പാലു കാച്ചല്‍ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നും പാര്‍ട്ടി വാക്കുപാലിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
മനോഹരമായ ഒരു വീട് നിര്‍മ്മിക്കാന്‍ നാട്ടിലെ നല്ലവരായ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി വയോവൃദ്ധനായ ഒരു മനുഷ്യനെ അവഹേളിച്ചതിനോടുള്ള ഒരു ജനതയുടെ സര്‍ഗാത്മകമായ പ്രതിഷേധമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
















Discussion about this post