കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.
വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതമാര്‍ ക്കൊപ്പമാണെന്നും സ്ത്രീസമൂഹത്തോടൊപ്പമാണ് എന്നും
ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായവരെ ചേര്‍ത്തുപിടിക്കുകയും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
‘കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണല്ലോ മനസിലാകുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.
വര്‍ഷങ്ങളോളം കേസില്‍ വാദം നടന്നു. വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചു കൊണ്ടാണ് കോടതി കണ്ടെത്തല്‍ നടത്തുന്നത് എന്നും വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
















Discussion about this post