കണ്ണൂര്‍: കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്.
കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് സമീപവാസിയായ ഒരാളാണ് കണ്ടത്.
ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന. അതേസമയം, കുഞ്ഞിൻ്റെ.മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.















Discussion about this post