കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്.
പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്.
2024ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ ബാബു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അച്ഛനോട് പറയുകയും പിന്നീട് രക്ഷിതാക്കൾ ഇയാൾക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.















Discussion about this post