തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് പിടിയിൽ. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.
കൊച്ചിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവര്‍ ആദ്യം പോയത്.
ഇരുവരും ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയില്‍ നിന്നും പിന്നീട് തിരികെ എറണാകുളത്തേക്ക് എത്തി.
എന്നാൽ എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്.
















Discussion about this post