തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.















Discussion about this post