തിരുവന്തപുരം: കെഎസ്ആര്‍ടിസി ഇനി മുതല്‍ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവന്‍ ഡിപ്പോയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ് ആര്‍ ടി സിയുടെ പുക പരിശോധന കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.















Discussion about this post