നവരാത്രി അവധി; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആ‍ര്‍ടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

Exit mobile version